സോമർസെറ്റ് ഇതിഹാസം ട്രെസ്കോത്തിക്ക് അടുത്ത രണ്ട് വർഷം കൂടി സോമർസെറ്റിൽ തുടരും. പുതിയ കരാർ പ്രകാരം അടുത്ത രണ്ടു വർഷം സോമർസെറ്റിന്റെ സഹ പരിശീലകനായിട്ടാവും ട്രെസ്കോത്തിക്ക് സോമർസെറ്റിനൊപ്പം തുടരുക. നിലവിൽ സോമർസെറ്റ് സെക്കന്റ് ഇലവൻ ടീം പരിശീലകൻ ഗ്രെഗ് കെനീസിന്റെ സഹ പരിശീലകനായിട്ടാവും ട്രെസ്കോത്തിക്ക് പ്രവർത്തിക്കുക.
1993ൽ ടീമിനൊപ്പം ചേർന്ന ട്രെസ്കോത്തിക്ക് ഈ സീസണിന്റെ അവസാനത്തോടെയാണ് വിരമിച്ചത്. നേരത്തെ സോമർസെറ്റിന്റെ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ച ട്രെസ്കോത്തിക്ക് തന്റെ കരിയർ മുഴുവൻ സോമർസെറ്റിനൊപ്പമാണ് ചിലവഴിച്ചത്. 27 സീസണുകളിൽ സോമർസെറ്റിന് വേണ്ടി കളിച്ച ട്രെസ്കോത്തിക്ക് 52 ഫസ്റ്റ് ക്ലാസ് സെഞ്ചുറികളും താരം നേടിയിട്ടുണ്ട്.