പ്രമുഖ ക്രിക്കറ്റ് കമന്റേറ്റർ ആയ സഞ്ജയ് മഞ്ജരേക്കർ ബി സി സി ഐ കമന്ററിൽ പാനലിൽ നിന്ന് പുറത്തായി. ഐ പി ലും തങ്ങളുടെ കമന്ററി പാനലിൽ നിന്ന് മഞ്ചരേക്കറെ പുറത്താക്കും എന്ന് സൂചന നൽകി. വളരെ അധികം വിമർശനം കേൾക്കുന്ന കമന്റേറ്ററാണ് മഞ്ജരേക്കർ. അദ്ദേഹത്തെ പുറത്താക്കണമെന്ന് ആരാധകർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
ഹർഷ ബോഗ്ലെ, ജഡേജ തുടങ്ങി ഒരുപാട് പേർക്കെതിരെ വിവാദപരമായ പരാമർശങ്ങൾ മഞ്ജരേക്കർ സമീപകാലത്ത് നടത്തിയിരുന്നു. ബി സി സി ഐ ഔദ്യോഗികമായി തന്നെ മുൻ ഇന്ത്യൻ താരം കൂടിയായ മഞ്ജരേക്കാറെ പാനലിൽ നിന്ന് മാറ്റിയത് അറിയിച്ചു. തങ്ങളും ബി സി സി ഐയുടെ തീരുമാനം പിന്തുടരും എന്ന് ഐ പി എൽ വക്താക്കൾ അറിയിച്ചു.
54കാരനായ സഞ്ജയ് മഞ്ജരേക്കർ ഇന്ത്യക്കു വേണ്ടി 111 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ്.
					












