തന്റെ കരിയറിന്റെ തുടക്കത്തില്‍ രമാകാന്ത് അചരേക്കറിനെപ്പോലൊരു മെന്ററെയും ഗുരുനാഥനെയും ലഭിച്ചത് വലിയ ഭാഗ്യമായെന്ന് അഭിപ്രായപ്പെട്ട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഐസിസി ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു താരം. ഈ നേട്ടത്തിന് പിന്നില്‍ തന്റെ മാതാപിതാക്കള്‍ക്കും സഹോദരന്‍ അജിത്തിനും ഭാര്യ അഞ്ജലിയ്ക്കും വലിയ പങ്കുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. ഇവരെല്ലാം തന്റെ ജീവിതത്തില്‍ കരുത്താര്‍ന്ന തൂണുകളായി നിലകൊണ്ടവരാണെന്ന് സച്ചിന്‍ പറഞ്ഞു.
His cabinet may be full of trophies, but every additional recognition means the world to the Little Master! @sachin_rt spoke to @ZAbbasOfficial after he was inducted into the ICC Hall of Fame. pic.twitter.com/B3bSNq1nEh
— ICC (@ICC) July 19, 2019
തന്റെ അച്ഛനാണ് തന്റെ ജീവിതത്തിലെ ഹീറോയെന്നും ക്രിക്കറ്റിലെ ഹീറോകളാണെങ്കില്‍ വിവിയന്‍ റിച്ചാര്‍ഡ്സും സുനില്‍ ഗവാസ്കറുമാണ് തന്റെ ഹീറോകളമെന്ന് സച്ചിന്‍ വ്യക്തമാക്കി. 2011ലെ ലോകകപ്പ് വിജയമാണ് തന്റെ ക്രിക്കറ്റിംഗ് ജീവിതത്തിലെ ഏറ്റവും പ്രാധാന്യമേറിയ നിമിഷമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.