ദക്ഷിണാഫ്രിക്കക്ക് എതിരായ നാലാം ടി20യിൽ സഞ്ജു സാംസണ് അവസരം കിട്ടുമെന്ന് കരുതിയതായിരുന്നു. എന്നാൽ ഇന്ന് ലഖ്നൗവിൽ നടക്കേണ്ടിയിരുന്ന മത്സരം മൂടൽ മഞ്ഞു കാരണം ഉപേക്ഷിക്കേണ്ടി വന്നു. പരിക്ക് കാരണം ശുഭ്മൻ ഗിൽ കളിക്കില്ല എന്ന് ഉറപ്പായതിനാൽ സഞ്ജു ആയിരുന്നു ഇന്ന് ഓപ്പൺ ചെയ്യേണ്ടിയിരുന്നത്.

ആദ്യ മത്സരങ്ങളിൽ എല്ലാം കളിച്ചത് ഗിൽ ആയിരുന്നു. ഗില്ലിന് ഈ മത്സരങ്ങളിൽ തിളങ്ങാൻ ആയിരുന്നില്ല. ഇന്ന് സഞ്ജു ഫോമിലായാൽ ഗില്ലിന് ഓപ്പണിംഗ് സ്ഥാനത്ത് വെല്ലുവിളി ഉയർത്താൻ സഞ്ജുവിനാകുമായിരുന്നു. എന്നാൽ മഞ്ഞ് കാരണം ടോസ് ചെയ്യാൻ പോലും ഇന്ന് ആയില്ല. ഇനി അഞ്ചാം ടി20ക്ക് ആയി കാത്തിരിക്കണം. അന്ന് ഗിൽ മടങ്ങിയെത്താൻ ആണ് സാധ്യത.









