ദക്ഷിണാഫ്രിക്കയെ തുണച്ചത് വാലറ്റം – ടോം ലാഥം

വാലറ്റം കൈൽ വെറൈയന്നേയ്ക്ക് പിന്തുണ നല്‍കി റൺസ് കണ്ടെത്തിയതാണ് ദക്ഷിണാഫ്രിക്കയെ തുണച്ചതെന്ന് പറഞ്ഞ് ന്യൂസിലാണ്ട് ക്യാപ്റ്റന്‍ ടോം ലാഥം. കാഗിസോ റബാഡയ്ക്കും വിയാന്‍ മുൾഡര്‍ക്കും ഒപ്പം കൈൽ ശതകം തികച്ചപ്പോള്‍ നാലാം ദിവസം 214 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്.. ഇതോടെ ന്യൂസിലാണ്ടിന്റെ വിജയ ലക്ഷ്യം 426 റൺസായി മാറി.

മത്സരത്തിലുടനീളം ദക്ഷിണാഫ്രിക്കയ്ക്കൊപ്പം നില്‍ക്കുവാന്‍ തന്റെ ടീമിന് ആയെങ്കിലും ലോവര്‍ ഓര്‍ഡര്‍ കൂട്ടുകെട്ടുകള്‍ കാര്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കിയെന്ന് ലാഥം സൂചിപ്പിച്ചു.

അതേ പോലെയുള്ള പ്രകടനം ന്യൂസിലാണ്ടിന്റെ വാലറ്റത്തിൽ നിന്നുണ്ടായില്ലെന്നും ഇരു ഇന്നിംഗ്സുകളിലും ബാറ്റിംഗാണ് ടീമിനെ കൈവിട്ടതെന്നും ലാഥം കൂട്ടിചേര്‍ത്തു.

Exit mobile version