ശ്രീശാന്തിന്റെ പരിക്ക് സാരമുള്ളത്, രഞ്ജി ട്രോഫി പൂർണ്ണമായും നഷ്ടമാകും

കേരള ഫാസ്റ്റ് ബൗളർ ശ്രീശാന്തിന് 2022 രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. താരത്തിന്റെ പരിക്ക് മാറാൻ സമയം എടുക്കും എന്നാണ് റിപ്പോർട്ടുകൾ. മേഘാലയയ്‌ക്കെതിരായ രഞ്ജിയിലെ ആദ്യ മത്സരത്തിൽ ശ്രീശാന്ത് കളിച്ചിരുന്നു. അന്ന് 2 വിക്കറ്റും താരം നേടി. പക്ഷെ ശ്രീക്ക് പിന്നീട് പ്രാക്ടീസ് സെഷനിൽ പരിക്കേൽക്കുകയായിരുന്നു.
Img 20220301 153833

തനിക്ക് നടക്കാൻ ആകുന്നില്ല എന്നും പരിക്ക് സാരമുള്ളതാണ് എന്നും ശ്രീശാന്ത് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി പറഞ്ഞിരുന്നു. ഇന്ന് ശ്രീശാന്ത് തന്റെ ആശുപത്രിയിലെ ചിത്രവും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചു. കേരളത്തിന്റെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ശ്രീശാന്ത് ഉണ്ടായിരുന്നില്ല.

Exit mobile version