ലോർഡ്‌സിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആവേശകരമായി മുന്നോട്ട് പോകുന്നു. നാലാം ദിനം ചായക്ക് പിരിയുമ്പോൾ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എന്ന നിലയിലാണ്. അവരുടെ ലീഡ് കൃത്യം 175 റൺസായി ഉയർന്നു. ഈ സെഷനിൽ രണ്ട് വിക്കറ്റ് ആതിഥേയർക്ക് നഷ്ടമായി.,ഇന്ത്യ കളിയിൽ തങ്ങളുടെ നിയന്ത്രണം ഇപ്പോഴും നിലനിർത്തുന്നു.

ശാന്തമായി ബാറ്റ് ചെയ്യുകയായിരുന്ന ജോ റൂട്ട് 40 റൺസിന് വാഷിംഗ്ടൺ സുന്ദറിന്റെ പന്തിൽ പുറത്തായി. തുടർന്ന് ജെമി സ്മിത്തിനെ 8 റൺസിന് പുറത്താക്കി സുന്ദർ വീണ്ടും ആഞ്ഞടിച്ചു. ബെൻ സ്റ്റോക്സ് 27 റൺസുമായി ക്രീസിലുണ്ട്. ക്രിസ് വോക്സ് 8 റൺസുമായി അദ്ദേഹത്തിന് പിന്തുണ നൽകുന്നു.