സിനീയര്‍ താരങ്ങളിൽ നിന്ന് ക്യാപ്റ്റന്‍സി പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കും – ലിറ്റൺ ദാസ്

Littondas

ബംഗ്ലാദേശിന്റെ പുതിയ ഏകദിന ക്യാപ്റ്റനായി നിയമിക്കപ്പെട്ട ലിറ്റൺ ദാസിന്റെ കീഴിൽ ടീം ആദ്യ മത്സരം ഇന്ത്യയ്ക്കെതിരെ മികച്ചൊരു തിരിച്ചുവരവിലൂടെ വിജയിക്കുകയായിരുന്നു. തമീം ഇക്ബാൽ പരിക്കേറ്റ് പുറത്തായതോടെയാണ് ലിറ്റൺ ദാസിനെ ക്യാപ്റ്റനായി നിയമിക്കുവാന്‍ ബോര്‍ഡ് നിര്‍ബന്ധിതരായത്.

ടീമിലെ സീനിയര്‍ താരങ്ങളായ ഷാക്കിബ് അൽ ഹസന്‍, മുഷ്ഫിക്കുര്‍ റഹിം, മഹമ്മുദുള്ള എന്നിവരെ താന്‍ ക്യാപ്റ്റന്‍സിയിൽ ഏറെ ഉറ്റുനോക്കുന്നവരാണെന്നാണ് ലിറ്റൺ ദാസ് പ്രതികരിച്ചത്.

തനിക്ക് ഈ അവസരം നൽകിയതിന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് താരം നന്ദിയും പറഞ്ഞു. ഒരു കളിക്കാരനായി കളിക്കുമ്പോള്‍ ഉള്ള ഉത്തരവാദിത്ത്വത്തെക്കാള്‍ അധികം ഉത്തരവാദിത്ത്വം ക്യാപ്റ്റനെന്ന നിലയിൽ ഉണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും ലിറ്റൺ വ്യക്തമാക്കി.