സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടി20യിൽ വിജയം നേടി പരമ്പരയിൽ ശക്തമായ തിരിച്ചുവരവ് നടത്തി ബംഗ്ലാദേശ്. മൊസ്ദേക്ക് ഹൊസൈന്റെ 5 വിക്കറ്റ് നേട്ടം സിംബാബ്‍വേയെ 31/5 എന്ന നിലയിൽ പ്രതിരോധത്തിലാക്കിയെങ്കിലും സിക്കന്ദര്‍ റാസയുടെ അര്‍ദ്ധ ശതകം ടീമിനെ 135/8 എന്ന സ്കോറിലേക്ക് എത്തിച്ചു.
ലിറ്റൺ ദാസ് നേടിയ 56 റൺസിനൊപ്പം അഫിഫ് ഹൊസൈനും (30*) നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും(19*) മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ 17.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് തങ്ങളുടെ വിജയം കരസ്ഥമാക്കി.


![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)





