ബംഗ്ലാദേശിന് 169 റണ്‍സ് ജയം, ലിറ്റണ്‍ ദാസിന് ശതകം

Sports Correspondent

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍169 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി ബംഗ്ലാദേശ്. ലിറ്റണ്‍ ദാസിന്റെ ശതകത്തിനും അര്‍ദ്ധ ശതകം നേടിയ മുഹമ്മദ് മിഥുനുമൊപ്പും തമീം ഇക്ബാല്‍(24), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(29), മഹമ്മദുള്ള(32), സൈഫുദ്ദീന്‍(28*) എന്നിവരുടെ പ്രകടനം കൂടിയായപ്പോളാണ് ബംഗ്ലാദേശ് 321/6 എന്ന സ്കോര്‍ ആദ്യം ബാറ്റ് ചെയ്ത് നേടിയത്.

ലിറ്റണ്‍ ദാസ് 105 പന്തില്‍ 126 റണ്‍സ് നേടിയ റിട്ടേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങുകയായിരുന്നു. മുഹമ്മദ് മിഥുന്‍ 41 പന്തില്‍ 50 റണ്‍സ് നേടി പുറത്തായി. സിംബാബ്‍വേയ്ക്കായി ക്രിസ് പോഫു രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേ 39.1 ഓവറില്‍ 152 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 35 റണ്‍സ് നേടിയ വെസ്‍ലി മധേവേരെയാണ് സിംബാബ്‍വേ ടോപ് സ്കോറര്‍. മുഹമ്മദ് സൈഫുദ്ദീന്‍ മൂന്നും മഷ്റഫേ മൊര്‍തസ, മെഹ്ദി ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.