ലണ്ടനിൽ വോൾവ്സിന്റെ തിരിച്ചു വരവ്, സ്പർസിന് വീണ്ടും തോൽവി

- Advertisement -

ചെൽസിയോട് ഏറ്റ തോൽവിയിൽ നിന്ന് കര കയറാൻ സ്വന്തം മൈതാനത്ത് ഇറങ്ങിയ സ്പർസിന് വീണ്ടും തിരിച്ചടി നൽകി വോൾവ്സ്. 2-3 എന്ന സ്കോറിനാണ് അവർ മൗറീഞ്ഞോയുടെ ടീമിനെ തോൽപ്പിച്ചത്. 2 തവണ പിറകിൽ പോയ ശേഷമായിരുന്നു വോൾവ്സ് മത്സരത്തിൽ ഗംഭീര തിരിച്ചു വരവ് നടത്തിയത്.

ആദ്യ പകുതിയിൽ ജനുവരിയിൽ എത്തിയ ബർഗ്വെയിന്റെ ഗോളിൽ 13 ആം മിനുട്ടിലാണ് സ്പർസ് ലീഡ് നേടിയത്. ടീമിലേക്ക് തിരിച്ചെത്തിയ അലിയാണ് അവസരം ഒരുക്കിയത്. പക്ഷെ 27 ആം മിനുട്ടിൽ ദോഹർത്തിയുടെ ഗോളിൽ നുനോയുടെ ടീം സ്കോർ 1-1 ആക്കി. പക്ഷെ 45 ആം മിനുട്ടിൽ വീണ്ടും അലി ഗോളിന് അവസരം ഒരുക്കി. ഇത്തവണ റൈറ്റ് ബാക്ക് ഒറിയെ ആണ് ഗോൾ നേടിയത്. പക്ഷെ രണ്ടാം പകുതിയിൽ രണ്ട് തവണ സ്പർസ് വല കുലുക്കി വോൾവ്സ് ജയം കൈപിടിയിലാക്കി. 57 ആം മിനുട്ടിൽ ജോട്ടയുടെ ഗോളും, 73 ആം മിനുട്ടിൽ മികച്ച കൗണ്ടർ അറ്റാക്കിന് ഒടുവിൽ പിറന്ന ഹിമനസിന്റെ ഗോളുമാണ് അവർക്ക് ജയം സമ്മാനിച്ചത്.

Advertisement