കൊറോണ വൈറസ് ബാധമൂലം മത്സരങ്ങൾ ഒന്നും നടക്കുന്നില്ലെങ്കിലും വീഡിയോ കോൺഫെറെൻസിങ് വഴി ബംഗാൾ രഞ്ജി ട്രോഫി താരങ്ങൾക്ക് ബാറ്റിംഗ് പരിശീലനം നൽകാനൊരുങ്ങി മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിലെ താരങ്ങളുടെ വീഡിയോ കാണിച്ചുകൊണ്ടാണ് വി.വി.എസ് ലക്ഷ്മൺ ബംഗാൾ താരങ്ങൾക്ക് ഓൺലൈൻ വഴി പരിശീലനം നൽകാൻ ഒരുങ്ങുന്നത്. ഓരോരുത്തരെയും വ്യക്തിപരമായി ഓൺലൈൻ വഴി ബന്ധപ്പെട്ട് ലക്ഷ്മൺ ഇത് പ്രകാരം നിർദേശങ്ങൾ നൽകും.
കഴിഞ്ഞ വർഷം രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ ബംഗാൾ സൗരാഷ്ട്രയോട് ഫൈനലിൽ തോൽക്കുകയായിരുന്നു. 13 വർഷത്തിന് ശേഷം ആദ്യമായാണ് ബംഗാൾ രഞ്ജി ട്രോഫി ഫൈനലിൽ എത്തിയിരുന്നത്. ബംഗാൾ രഞ്ജി ട്രോഫി ഫൈനലിൽ എത്തിയെങ്കിലും ബാറ്റിംഗ് നിര പലപ്പോഴും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തിരുന്നില്ല. വിഷൻ പ്രോഗ്രാം പ്രൊജക്റ്റ് പ്രകാരം നേരത്തെ ലക്ഷ്മണിനെ ബംഗാൾ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് ഉപദേഷ്ട്ടാവായി നിയമിച്ചിരുന്നു.