ലസിത് മലിംഗ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

20210914 180917

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം ലസിത് മലിംഗ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 38കാരനായ താരം മോഡേൺ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ്. ആക്ഷൻ കൊണ്ടും ശ്രദ്ധേയമായ മലിംഗയുടെ യോർക്കറുകൾ ബാറ്റ്സ്മാന്മാരെ വിറപ്പിച്ചിരുന്നു. ഏകദിനത്തിൽ 338 വിക്കറ്റുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. 13 തവണ ഏകദിനത്തിൽ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

താൻ തന്റെ ടി20 കരിയറും ഒപ്പം എല്ലാ ക്രിക്കറ്റിൽ നിന്നും വിരമിക്കുക ആണെന്ന് മലിംഗ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. തന്നെ പിന്തുണച്ചവർക്ക് എല്ലാം നന്ദിയുണ്ട് എന്നും തന്റെ അനുഭവങ്ങൾ താൻ ഇനി യുവതാരങ്ങൾക്ക് കൈമാറും എന്നും മലിംഗ പറഞ്ഞു. ഐ പി എല്ലും ടി20 ലോകകപ്പും നേടിയിട്ടുള്ള താരമാണ്. ഐ പി എല്ലിലും ലോക ടി20യിലും ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ബൗളറും മലിംഗ തന്നെയാണ്. ലോകകപ്പിൽ രണ്ട് ഹാട്രിക്കുകൾ നേടിയ ഒരേയൊരു ബൗളറുമാണ് മലിംഗ.

Previous articleഇറാനിയൻ താരം ഇമാൻ ബെംഗളൂരു എഫ് സിയിൽ
Next articleഓസ്ട്രേലിയൻ സെന്റർ ബാക്കിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി