ഓസ്ട്രേലിയൻ സെന്റർ ബാക്കിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി

20210914 181850

ഓസ്ട്രേലിയൻ സെന്റർ ബാക്കായ തൊമിസ്ലാവ് മർസെലയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. താരം ഒരു വർഷത്തെ കരാർ ഒപ്പുവെച്ചതായി ക്ലബ് ഇന്ന് അറിയിച്ചു. ഓസ്ട്രേലിയൻ ക്ലബായ പെർത് ഗ്ലോറിയിൽ നിന്നാണ് തൊമിസ്ലാവ് എത്തുന്നത്. ഈസ്റ്റ് ബംഗാളിന്റെ രണ്ടാം വിദേശ താരം മാത്രമാണിത്. 2018ൽ ആയിരുന്നു തൊമിസ്ലാസ് പെർത് ഗ്ലോറിയിൽ എത്തിയത്. അവർക്ക് ഒപ്പം എ ലീഗ് കിരീടം നേടിയിട്ടുണ്ട്.

തൊമിസ്ലാവ് ക്രൊയേഷ്യയിൽ ആണ് ജനിച്ചത്. ക്രൊയേഷ്യൻ ക്ലബുകളിലൂടെ ആയിരുന്നു താരത്തിന്റെ വളർച്ച. ലൊകോമോടീവിനായി നടത്തിയ പ്രകടനങ്ങളോടെയാണ് ശ്രദ്ധ നേടിയത്. ഈസ്റ്റ് ബംഗാളിൽ എത്തുന്നതിൽ സന്തോഷം ഉണ്ടെന്നും ക്ലബിനെ സഹായിക്കാൻ കഴിയുമെന്നാണ് വിശ്വാസം എന്നും താരം കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

Previous articleലസിത് മലിംഗ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
Next articleലോകകപ്പിനു ശേഷം പാകിസ്താൻ ബംഗ്ലാദേശിൽ പരമ്പര കളിക്കും