ലാറയെ മറികടന്നു, ഗെയിൽ വെസ്റ്റിൻഡീസിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം

- Advertisement -

വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ല് ഇന്ന് രണ്ട് റെക്കോർഡുകളിലാണ് ലാറയെ മറികടന്നത്. ആദ്യം വെസ്റ്റിൻഡീസിനായി ഏറ്റവും കൂടുതൽ ഏകദിനം കളിക്കുന്ന താരം എന്ന റെക്കോർഡ് ആയിരുന്നു ഗെയ്ല് സ്വന്തമാക്കിയത്. ഇതിഹാസ താരം ലാറയുടെ 299 ഏകദിനങ്ങൾ എന്ന റെക്കോർഡ് ആണ് ഗെയിൽ മറികടന്നത്. അതിനു പിന്നാലെ വെസ്റ്റിൻഡീസിനായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും ഗെയ്ല് മാറി.

ഇന്ന് 11 റൺസ് മാത്രമേ ഗെയിൽ സ്കോർ ചെയ്തുള്ളൂ എങ്കിലും അത് മതിയായിരുന്നു ലാറയെ മറികടന്ന് ചരിത്രം കുറിക്കാൻ‌. 10405 റൺസ് ആയിരുന്നു ലാറയ്ക്ക് ഉണ്ടായിരുന്നത്. ഗെയിലിന്റെ ഇന്നത്തെ ഇന്നിങ്സോടെ താരത്തിന് 10408 റൺസ് ആയി. വിരമിക്കും മുമ്പ് ഒരു വലിയ റെക്കോർഡ് കൂടെ തന്റെ പേരിലാക്കാൻ ഇതോടെ ഗെയിലിന് കഴിഞ്ഞു.

Most ODI runs for West Indies:

Chris Gayle – 10,408
Brian Lara – 10,405
Shivnarine Chanderpaul – 8,778
Desmond Haynes – 8,648
Viv Richards – 6,721

Advertisement