പരാജയത്തോടെ റയൽ മാഡ്രിഡിന്റെ പ്രീസീസൺ അവസാനിച്ചു

- Advertisement -

റയൽ മാഡ്രിഡിന്റെ പ്രീസീസൺ ഒരു പരാജയത്തോടെ അവസാനിച്ചു. ഇന്ന് റോമയെ നേരിട്ട റയൽ മാഡ്രിഡ് പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് പരാജയപ്പെട്ടത്. നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായിരുന്നു മത്സരം അവസാനിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ 5-4നാണ് റോമ വിജയിച്ചത്. മത്സ്രത്തിൽ രണ്ട് തവണ ലീഡ് എടുത്തിട്ടും വിജയിക്കാൻ റയലിനായില്ല.

മത്സരത്തിന്റെ 16ആം മിനുട്ടിൽ മാർസെലോ റയലിനെ മുന്നിൽ എത്തിച്ചു. 34ആം മിനുട്ടിൽ പെരോട്ടി റോമയെ ഒപ്പം എത്തിച്ചു. 39ആം മിനുട്ടിൽ കസമേറോ വീണ്ടും റയലിന് ലീഡ് നൽകി. പക്ഷെ ഇത്തവണ ലീഡ് ഒരു മിനുട്ട് പോലും നീണ്ടു നിന്നില്ല. ജെക്കോ ആണ് ഇത്തവണ റോമയുടെ രക്ഷയ്ക്ക് എത്തിയത്. ബെയ്ല് രണ്ടാം പകുതിയിൽ റയൽ മാഡ്രിഡിനു വേണ്ടി ഇറങ്ങിയിരുന്നു.

Advertisement