ലങ്ക പ്രീമിയർ ലീഗിന്റെ നാലാം പതിപ്പ് ഈ വർഷം ജൂലൈ 31 മുതൽ ഓഗസ്റ്റ് 22 വരെ നടക്കുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് (എസ്‌എൽസി) സ്ഥിരീകരിച്ചു. ജൂലൈ-ഓഗസ്റ്റ് വിൻഡോയിൽ നടക്കുന്ന ആദ്യത്തെ LPL സീസണായിരിക്കും ഇത്. മുമ്പ് എല്ലായ്പ്പോഴും കളി നവംവറിലേക്ക് മാറ്റേണ്ട അവസ്ഥ ശ്രീലങ്കയ്ക്ക് വന്നിരുന്നു.
അഞ്ച് ടീമുകൾ അടങ്ങുന്ന ടൂർണമെന്റ് മൂന്ന് വേദികളിലായാകും നടക്കുക. ഹമ്പൻടോട്ട, കൊളംബോ, കാൻഡി എന്നി വേദികളിൽ ആകും മത്സരം. ഓരോ ടീമിലും പരമാവധി 20 കളിക്കാർ – 14 പ്രാദേശിക, ആറ് വിദേശ കളിക്കാർ എന്നിങ്ങനെ ആകും ഉണ്ടാവുക. ടൂർണമെന്റിന്റെ ഇതുവരെയുള്ള മൂന്ന് പതിപ്പുകളിലും ജാഫ്ന കിംഗ്‌സ് ആയിരുന്നു കിരീടം നേടിയത്.
യുഎസ്‌എയിലെ മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റും ഇംഗ്ലണ്ടിലെ ഫി ഹണ്ട്രഡും നടക്കുന്നത് എൽപിഎല്ലിലെ വിദേശ കളിക്കാരുടെ ലഭ്യതയെ ബാധിച്ചേക്കാം.