പരിക്കുകൾക്ക് കാരണം ഐ പി എൽ എന്ന് ലാംഗർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് സീരീസിൽ ഇത്രയും പരിക്കുകൾ വരാൻ കാരണം ഐ പി എൽ ആണ് എന്ന് ഓസ്ട്രേലിയൻ പരിശീലകൻ ലാംഗർ. താൻ ഐ പി എല്ലിനെ ഇഷ്ടപ്പെടുകയും പിന്തുടരുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇത്തവണത്തെ ഐ പി എല്ലിന്റെ സമയം മോശമായിരുന്നു. വലിയ സീരീസുകൾ കളിക്കുന്ന ഓസ്ട്രേലിയയും ഇന്ത്യയും പോലുള്ള ടീമുകളെ ഐ പി എൽ മോശമായി തന്നെ ബാധിച്ചു എന്നും ലാംഗർ പറഞ്ഞു.

ഓസ്ട്രേലിയ വൈറ്റ് ബോൾ സീരീസിലും ഇന്ത്യ ടെസ്റ്റിലും ഒരുപാട് പരിക്കുകളെ നേരിടേണ്ടി വന്നതായി ലാംഗർ ചൂണ്ടിക്കാണിച്ചു. ഐ പി എൽ കൗണ്ടി ക്രിക്കറ്റ് ഒക്കെ പോലെ യുവതാരങ്ങൾക്ക് വളരാൻ കഴിയുന്ന വലിയ പ്ലാറ്റ് ഫോം ആണ്. ഓസ്ട്രേലിയൻ കളിക്കാരുടെ വൈറ്റ് ബോൾ പ്രകടനങ്ങൾ മെച്ചപ്പെടുത്താനും ഐ പി എൽ കൊണ്ട് സാധിക്കുന്നുണ്ട് ലാംഗർ പറഞ്ഞു. പക്ഷെ ഐ പി എൽ നടത്തിയ സമയം ശരിയായിരുന്നു എന്ന് തനിക്ക് തോന്നുന്നില്ല എന്നും അതിന്റേ ദൂഷ്യഫലമാണ് ഇന്ത്യയും ഓസ്ട്രേലിയയും അനുഭവിക്കുന്നത് എന്നും ലാംഗർ പറഞ്ഞു.