കുശല്‍ പെരേര ഇനി ലങ്കന്‍ ഏകദിന നായകന്‍

Sports Correspondent

ശ്രീലങ്കയുടെ ഏകദിന ക്യാപ്റ്റന്‍സി കുശല്‍ പെരേരയ്ക്ക് നല്‍കുവാന്‍ തീരുമാനിച്ച് ശ്രീലങ്ക ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി. ദിമുത് കരുണാരത്നേയില്‍ നിന്നാണ് ക്യാപ്റ്റന്‍സി ദൗത്യം കുശല്‍ പെരേരയിലേക്ക് എത്തുന്നത്. വെറും 58 ശതമാനം വിജയം മാത്രമാണ് ഏകദിനങ്ങളില്‍ കരുണാരത്നേയ്ക്ക് ശ്രീലങ്കയ്ക്കായി നേടുവാന്‍ സാധിച്ചിട്ടുള്ളത്.

കുശല്‍ മെന്‍ഡിസ് ആണ് പുതിയ ഉപനായകന്‍. 2019 ലോകകപ്പ് മുതലാണ് ദിമുത് കരുണാരത്നേ ശ്രീലങ്കയുടെ നായകനായി ചുമതലയേറ്റത്. 17 മത്സരങ്ങളില്‍ പത്തെണ്ണം മാത്രമാണ് ശ്രീലങ്ക വിജയിച്ചത്. ഏഴ് മത്സരങ്ങളില്‍ ടീം പരാജയം ഏറ്റുവാങ്ങി. ഈ മാസം നടക്കുന്ന ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയാവും കുശല്‍ പെരേരയുടെ ആദ്യ ദൗത്യം.

ദിമുത് കരുണാരത്നേയെ ഏകദിനങ്ങളില്‍ ഇനി പരിഗണിക്കുകയില്ലെന്നാണ് സെലക്ടര്‍മാര്‍ താരത്തോട് അറിയിച്ചതെന്നാണ് ലഭിയ്ക്കുന്ന വിവരം.