കുശൽ മെൻഡിസ് കോവിഡ് പോസിറ്റീവ്

Sports Correspondent

ശ്രീലങ്കന്‍ താരം കുശൽ മെന്‍ഡിസ് കോവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചു. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്ക് മുമ്പുള്ള റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലാണ് താരം കോവിഡ് പോസിറ്റീവെന്ന് ആദ്യം കണ്ടെത്തിയത്. അതിന് ശേഷം പിറ്റേ ദിവസം നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിൽ ഇത് സ്ഥിരീകരിച്ചു.

ഫെബ്രുവരി 3ന് ഓസ്ട്രേലിയയിലേക്ക് തിരിച്ച ശ്രീലങ്കന്‍ ടീമിന്റെ ആദ്യ മത്സരം ഫെബ്രുവരി 11ന് എസ്‍സിജിയിലാണ്.