ഒരാളുടെ മരണത്തിന് കാരണമായ കാറപകടം കുശാല്‍ മെന്‍ഡിസ് അറസ്റ്റില്‍

Sports Correspondent

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുശാല്‍ മെന്‍ഡിസ് അറസ്റ്റില്‍. ശ്രീലങ്കയില്‍ വെച്ച് താരം വരുത്തിയ കാറപകടത്തില്‍ ഒരു 64 വയസ്സുകാരന്‍ സൈക്കിള്‍ സവാരിക്കാരന്റെ മരണത്തിന് കാരണമായതാണ് അറസ്റ്റില്‍ കലാശിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടക്കുന്നത്. ശ്രീലങ്കയെ 44 ടെസ്റ്റുകളിലും 76 ഏകദിനങ്ങളിലും 26 ടി20 മത്സരങ്ങളും പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് കുശാല്‍ മെന്‍ഡിസ്.

കഴിഞ്ഞാഴ്ച നടന്ന ശ്രീലങ്കയുടെ പരിശീലന ക്യാമ്പില്‍ താരം പങ്കെടുത്തിരുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ താരത്തെ ലോക്കല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്.