വാതുവെപ്പ് വിവാദത്തിൽ ബെൽഗാവി പാന്തേഴ്സിന് സസ്‌പെൻഷൻ

കർണാടക പ്രീമിയർ ലീഗിൽ വാതുവെപ്പ് വിവാദത്തിന് പിന്നാലെ കെ.പി.എൽ ടീമായ ബെൽഗാവി പാന്തേഴ്‌സിനെ സസ്‌പെൻഡ് ചെയ്ത് കർണാടക ക്രിക്കറ്റ് അസോസിയേഷൻ.  നേരത്തെ ടീമിന്റെ ഉടമയായ അലി അഷ്ഫാഖിനെ ക്രൈം ബ്രാഞ്ച് വാതുവെപ്പിന്റെ പേരിൽ അറസ്റ് ചെയ്തിരുന്നു.തുടർന്നാണ് ടീമിനെയുംക്രിക്കറ്റ് അസോസിയേഷൻ സസ്‌പെൻഡ് ചെയ്തത്.

കർണാടക പ്രീമിയർ ലീഗിൽ നടന്ന വാതുവെപ്പിന്റെ പേരിൽ ഇതുവരെ 6 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗൗതം, അബ്‌റാർ ഖാസി എന്നിവരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ബെൽഗാവി പാന്തേഴ്‌സിന് വിലക്കേർപ്പെടുത്തിയത്. കുറ്റം തെളിയിക്കപ്പെടുകയാണെങ്കിൽ കർണാടക പ്രീമിയർ ലീഗിൽ നിന്ന് തന്നെ ബെൽഗാവി പാന്തേഴ്‌സിനെ പുറത്താക്കും.

Previous articleരണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷം പരാജയം, U-17 ലോകകപ്പിൽ നിന്ന് അർജന്റീന പുറത്ത്
Next article“റോഡ്രിഗോയ്ക്ക് സമയം കൊടുക്കണം, സമ്മർദ്ദം കൊടുക്കരുത്” – സിദാൻ