“റോഡ്രിഗോയ്ക്ക് സമയം കൊടുക്കണം, സമ്മർദ്ദം കൊടുക്കരുത്” – സിദാൻ

റയൽ മാഡ്രിഡിൽ അത്ഭുതങ്ങൾ കാണിക്കുന്ന യുവ ബ്രസീലിയൻ താരം റോഡ്രിഗോയെ സമ്മർദ്ദത്തിൽ ആക്കരുത് എന്ന് പരിശീലകൻ സിദാൻ. ഇപ്പോൾ റോഡ്രിഗോയ്ക്ക് വളരാൻ ഉള്ള സമയം നൽകുകയാണ് വേണ്ടത് എന്നും സിദാൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഹാട്രിക്ക് നേടിക്കൊണ്ട് ചാമ്പ്യൻസ് ലീഗിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രസീലിയൻ താരമായി റോഡ്രിഗോ മാറിയിരുന്നു.

റോഡ്രിഗോ എല്ലാം പെട്ടെന്ന് പഠിക്കുന്നുണ്ട്. ഫിസിക്കാലിറ്റി മാത്രമണ് റോഡ്രിഗോ ഇനി കാര്യമായി ശ്രദ്ധിക്കേണ്ടത്. സിദാൻ പറഞ്ഞു. റോഡ്രിഗോയ്ക്ക് 18 വയസ്സു മാത്രമേ ഉള്ളൂ എന്നത് ഓർക്കണം. എപ്പോൾ കളിപ്പിച്ചാലും മികച്ച പ്രകടനം കാഴ്ചവെക്കാൻ റോഡ്രിഗോയ്ക്ക് ആകുന്നുണ്ട് എന്നും സിദാൻ പറഞ്ഞു.