മുൻ ഇന്ത്യൻ നായകൻ കോഹ്ലിക്ക് ബെംഗളൂരുവിലും നിരാശ. ഈ ടെസ്റ്റിലും കൂടുതൽ റൺസ് നേടാൻ കോഹ്ലിക്ക് ആയില്ല. 23, 13 എന്നായിരുന്നു കോഹ്ലിയുടെ ഈ ടെസ്റ്റിലെ സ്കോറുകൾ. ഇന്ന് കോഹ്‌ലി പന്ത് ബൗൺസ് കുറഞ്ഞതിനാൽ എൽബിഡബ്ല്യു ആയി പുറത്താവുക ആയിരുന്നു.
ഈ ടെസ്റ്റിലെ കോഹ്‌ലിയുടെ പരാജയങ്ങളുടെ ഫലമായി അദ്ദേഹത്തിന്റെ ടെസ്റ്റ് ശരാശരി ഇപ്പോൾ 50-ൽ താഴെയായി 49.95-ൽ എത്തിയിരിക്കുകയാണ്. 2017 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് കോഹ്ലിയുടെ ശരാശരി 50ന് താഴെ പോകുന്നത്.
2019ൽ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയതിനു ശേഷം കോഹ്ലി ഒരു സെഞ്ച്വറി നേടിയിട്ടില്ല.
Virat Kohli’s Test average over the years
2011 – 22.44
2012 – 49.21
2013 – 56.00
2014 – 44.57
2015 – 42.66
2016 – 75.93
2017 – 75.64
2018 – 55.08
2019 – 68.00
2020 – 19.33
2021 – 28.21
2022 – 51.00