ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ ടി20 ഫിഫ്റ്റി, റെക്കോർഡ് കുറിച്ച് കോഹ്ലി

20210320 202800
- Advertisement -

ഇന്ന് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലും അർധ സെഞ്ച്വറി നേടിയതോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പുതിയ റെക്കോർഡ് കുറിച്ചു. ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ ടി20 അന്താരാഷ്ട്ര ഫിഫ്റ്റി നേടുന്ന താരമായി കോഹ്ലി മാറി. കോഹ്ലിയുടെ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിൽ 11ആം ടി20 ഫിഫ്റ്റി ആയിരുന്നു ഇത്.

10 ഫിഫ്റ്റി നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ റെക്കോർഡ് ആണ് കോഹ്ലി മറികടന്നത്. ടി20 ഇന്റർ നാഷണലിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയ താരമാണ് കോഹ്ലി. കോഹ്ലിയുടെ 28ആം ടി20 ഇന്റർനാഷണൽ ഫിഫ്റ്റി ആയിരുന്നു ഇത്.

Most 50+ scores as a captain in T20Is:

Virat Kohli – 12🔼
Kane Williamson – 11
Aaron Finch – 10
Eoin Morgan – 9

Advertisement