ബ്രാഡ്മാന്റെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്‌ലി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ 150ൽ കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് ഇനി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക്. ഓസ്‌ട്രേലിയൻ ഇതിഹാസം ബ്രാഡ്മാന്റെ റെക്കോർഡാണ് കോഹ്‌ലി മാറിക്കടന്നത്. 8 തവണയാണ് ക്യാപ്റ്റനായി ബ്രാഡ്മാൻ 150ൽ കൂടുതൽ റൺസ് നേടിയത്. ക്യാപ്റ്റനായി വിരാട് കോഹ്‌ലിയും ഒൻപതാമത്തെ 150+ റൺസ് ആയിരുന്നു ഇന്നത്തേത്.

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ 150 റൺസ് നേടിയതോടെയാണ് വിരാട് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ പുറത്താവാതെ 254 റൺസ് നേടിയ കോഹ്‌ലി ജഡേജ പുറത്തായതിനെ തുടർന്ന് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യൻ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് എടുത്ത റെക്കോർഡും നിലവിൽ വിരാട് കോഹ്‌ലിക്ക് തന്നെയാണ്. ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സുനിൽ ഗവാസ്കറിന്റെ റെക്കോർഡാണ് കോഹ്‌ലി മറികടന്നത്. ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ റെക്കോർഡും കോഹ്‌ലിക്ക് തന്നെയാണ്. 40 സെഞ്ചുറികൾ ക്യാപ്റ്റൻ എന്നാൽ നിലയിൽ കോഹ്‌ലി നേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയൻ താരം മൈക്കിൾ ക്ലാർക്ക്, ശ്രീലങ്കൻ താരം മഹേള ജയവർദ്ധന, വെസ്റ്റിൻഡീസ് താരം ബ്രയാൻ ലാറ, ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് എന്നിവർ 7 തവണ ക്യാപ്റ്റനായി 150ൽ കൂടുതൽ റൺസ് നേടിയിട്ടുണ്ട്.