ഒബമായങ് പ്രീമിയർ ലീഗിലെ സെപ്റ്റംബറിലെ താരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിലെ സെപ്റ്റംബർ മാസത്തെ മികച്ച താരത്തിനായുള്ള അവാർഡ് ആഴ്സണൽ സ്ട്രൈക്കർ ഒബാമയങ്ങ് സ്വന്തമാക്കി. ആഴ്സണലിനായൊ ഈ കഴിഞ്ഞ മാസത്തിൽ കാഴ്ചവെച്ച തകർപ്പൻ പ്രകടനമാണ് താരത്തിനെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. സെപ്റ്റംബറിൽ നാലു മത്സരങ്ങൾ കളിച്ച ഒബാമയങ് അഞ്ചു ഗോളുകളാണ് നേടിയത്.

വാറ്റ്ഫോർഡിനെതിരെ ഇരട്ട ഗോളും, ടോട്ടൻഹാം, മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ല എന്നിവർക്ക് എതിരെ ഒരോ ഗോളും ഒബാമയങ്ങ് നേടിയിരുന്നു. ലീഗിൽ ഇതുവരെ ഏഴ് ഗോളുകൾ താരം നേടിയിട്ടുണ്ട്.