കോഹ്ലിയും രോഹിതും ഇന്ത്യക്ക് ആയി ഓപ്പൺ ചെയ്യണം എന്ന് പാർഥിവ് പട്ടേൽ

Newsroom

ടി20യിൽ കോഹ്ലിയും രോഹിത് ശർമ്മയും ഇന്ത്യക്ക് ആയി ഓപ്പൺ ചെയ്യണം എന്ന് പാർഥിവ് പട്ടേൽ. “ടി20യിൽ കോഹ്‌ലിയും രോഹിത്തും ഇന്ത്യക്കായി ബാറ്റിംഗ് ഓപ്പൺ ചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കോഹ്‌ലിയും രോഹിതും തങ്ങളുടെ ടീമുകൾക്കായി ബാറ്റിംഗ് ഓപ്പൺ ചെയ്യുന്നു. അത് ഇന്ത്യക്ക് ആയും തുടരണം” അദ്ദേഹം പറഞ്ഞു.

കോഹ്ലി 23 11 13 16 45 27 283

“ഐപിഎല്ലിൽ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുമ്പോൾ വിരാട് കോഹ്‌ലി ഉജ്ജ്വലമായി ബാറ്റ് ചെയ്യുന്നു. പക്ഷേ, വിരാടിനും രോഹിതിനും ഓപ്പൺ ചെയ്യാൻ നിങ്ങൾ യശസ്വി ജയ്‌സ്വാളിനെയും ശുഭ്മാൻ ഗില്ലിനെയും ബലിയർപ്പിക്കേണ്ടിവരും. പക്ഷേ അത് അവരുടെ കളിക്ക് അനുയോജ്യമാണ്. അവരിലൊരാൾ തിളങ്ങിയാൽ ഇന്ത്യക്ക് ഗുണം ചെയ്യും. രണ്ടുപേരെയും പ്ലേയിംഗ് ഇലവനിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അതിലുപരിയായി, രണ്ടുപേരും ഓപ്പൺ ചെയ്യുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു, ”പട്ടേൽ പറഞ്ഞു.