അഫ്ഗാനെതിരായ ടി20യിൽ കോഹ്ലിയും രോഹിതും കളിക്കും

Newsroom

ഇന്ത്യയുടെ ടി20 ടീമിലേക്ക് രോഹിത് ശർമ്മയും വിരാട് കോഹ്ലിയും തിരികെയെത്തുന്നു. ഇരുവരും അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയിൽ കളിക്കാൻ തയ്യാറാണ് എന്ന് ബി സി സി ഐയെ അറിയിച്ചു. ഇന്ന് ആണ് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് ഉള്ള ടീമിനെ പ്രഖ്യാപിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിനെയും ഇന്ന് പ്രഖ്യാപിക്കും. അവസാന കുറേ ടി20 പരമ്പരകളിൽ കോഹ്ലിയും രോഹിതും ടീമിനൊപ്പം ഉണ്ടായിരുന്നില്ല.

കോഹ്ലി രോഹിത് 23 10 30 21 58 30 216

ഇരുവരും ടി20 ലോകകപ്പ് കളിക്കാൻ ആഗ്രഹിക്കുന്നു എന്ന് വേണം ഈ പുതിയ നീക്കം കൊണ്ട് വിലയിരുത്താൻ. ഈ വർഷം ആണ് ടി20 ലോകകപ്പ് നടക്കുന്നത്. അഫ്ഗാനെതിരായ പരമ്പരയ്ക്ക് പരിക്ക് കാരണം ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും ഉണ്ടാകില്ല. രോഹിത് ടി20 ടീമിൽ എത്തുക ആണെങ്കിൽ അദ്ദേഹം ആകും ക്യാപ്റ്റൻ ആവുക.