ഹൈദ്രാബാദ് ടെസ്റ്റില്‍ ഉമേഷ് യാദവ് പന്തെറിഞ്ഞ രീതിയനുസരിച്ച് തന്റെ മത്സരത്തിലെ താരം ഉമേഷ് യാദവെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. തന്റെ പ്രകടനത്തിനു ഉമേഷിനു മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിയ്ക്കുകയുമുണ്ടായി. ശര്‍ദ്ധുല്‍ താക്കൂര്‍ വെറും 10 പന്തെറിഞ്ഞ മടങ്ങിയ ശേഷം ഇന്ത്യയുടെ പേസ് ബൗളിംഗ് ദൗത്യം മുഴുവന്‍ ചുമലിലേറ്റിയത് ഉമേഷ് യാദവ് ആയിരുന്നു.
10 വിക്കറ്റാണ് താരം രണ്ടിന്നിംഗ്സുകളിലായി നേടിയത്. ആദ്യ ഇന്നിംഗ്സില്‍ ആറും രണ്ടാം ഇന്നിംഗ്സില്‍ 4 വിക്കറ്റുമാണ് ഉമേഷിന്റെ നേട്ടം. ടീമില്‍ നിരവധി മുന്‍ നിര പേസ് ബൗളര്‍മാരുള്ളത് ഒരു പോലെ നല്ലതും തലവേദനയുമാണെന്നാണ് വിരാട് കോഹ്‍ലി അഭിപ്രായപ്പെട്ടത്. സെലക്ഷനില്‍ അത് തലവേദനയാകുമ്പോള്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരം ബൗളറില്ലാതെ പരുങ്ങലില്‍ ടീമാവില്ലെന്നതാണീ ബെഞ്ച് സ്ട്രെംഗ്ത്തിന്റെ ഗുണമെന്നും കോഹ്‍ലി പറഞ്ഞു.