ഒബ്ലക് അത്ലറ്റിക്കോ മാഡ്രിഡ് വലയ്ക്ക് മുന്നിൽ തന്നെ കാണും

20220720 200817

ഗോൾ കീപ്പർ യാൻ ഒബ്ലക്ക് അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള കരാർ പുതുക്കി. സ്ലോവേനിയ‌ൻ താരത്തിന്റെ നിലവിലെ കരാർ 2023 സമ്മറിൽ അവസാനിക്കാൻ ഇരിക്കുക ആയിരുന്നു‌‌ ഇപ്പോൾ 2028വരെയുള്ള കരാർ ആണ് താരം ഒപ്പുവെച്ചത്. ഒബ്ലാകിന്റെ വേതനവും ഈ പുതിയ കരാറോടെ കൂടും. 29കാരനായ ഒബ്‌ലക്കിന് കഴിഞ്ഞ സീസൺ അത്ര നല്ലത് ആയിരുന്നില്ല എങ്കിലും ഒബ്ലകിനെ വിശ്വസിക്കാൻ തന്നെയാണ് ക്ലബിന്റെ തീരുമാനം.

കഴിഞ്ഞ സീസണിൽ 12 ക്ലീൻ ഷീറ്റുകൾ മാത്രമെ ഒബ്ലകിന് സ്വന്തമാക്കാൻ ആയിരുന്നുള്ളൂ. അത് അദ്ദേഹത്തിന്റെ അത്ലറ്റിക്കോയിലെ ഏറ്റവും മോശം റെക്കോർഡാണ്‌‌‌. ലാലിഗയിൽ വഴങ്ങിയ 43 ഗോളുകളും ഈ മോശം റെക്കോർഡിനൊപ്പം ചേർക്കാം. 2014ൽ അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയത് മുതൽ ഒബ്ലാക് 352 മത്സരങ്ങൾ അത്ലറ്റിക്കോക്ക് ആയി കളിച്ചിട്ടുണ്ട്.