“വിജയിക്കാൻ വേണ്ടിയാണോ കളിക്കേണ്ടത്, അതോ ടെസ്റ്റ് 5 ദിവസം നീണ്ടുനിക്കാൻ വേണ്ടിയോ?” – കോഹ്ലി

India Virat Kohli Tim Paine Rahane Test
Photo: Twitter/@cricketcomau
- Advertisement -

മൊടേര ടെസ്റ്റിലെ പിച്ചിനെ പറ്റിയുള്ള വിമർശനങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പിച്ചിനെ കുറിച്ച് ചർച്ചയാക്കാതെ ബാറ്റ്സ്മാന്മാരുടെ പരാജയത്തെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത് എന്ന് വിരാട് കോഹ്ലി പറഞ്ഞു. ന്യൂസിലൻഡ് പര്യടനത്തിൽ മൂന്ന് ദിവസം കൊണ്ട് മത്സരം അവസാനിച്ചപ്പോൾ ആരും പിച്ചിനെ കുറ്റം പറയുന്ന കേട്ടതായി തനിക്ക് ഓർമ്മയില്ല എന്ന് കോഹ്ലി പറഞ്ഞു.

രണ്ട് ടീമിലെയും ബാറ്റ്സ്മാന്മാർക്കും മൂന്നാം ടെസ്റ്റിലെ എല്ലുവിളി ഏറ്റെടുക്കാൻ കഴിഞ്ഞില്ല. ബാറ്റ്സ്മാന്മാരുടെ ടെക്നിക്കാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത് എന്നും പിച്ചല്ല എന്നും കോഹ്ലി പറഞ്ഞു. ഇന്ത്യൻ സ്പിൻ ബൗളിംഗിന്റെ നാടാണ്. എന്നും നമ്മുടെ പിച്ചുകൾ സ്പിന്നിന് അനുകൂലമായിരിക്കും എന്നും അത് പുതിയ കാര്യമല്ല എന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. കളി വിജയിക്കാൻ വേണ്ടിയാണോ തങ്ങൾ ശ്രമിക്കേണ്ടത് അതോ 5 ദിവസം ടെസ്റ്റ് കളിച്ച് ആൾക്കാരെ എന്റർറ്റൈൻ ചെയ്യിക്കുകയാണോ തങ്ങൾ ചെയ്യേണ്ടത് എന്നും കോഹ്ലി ചോദിച്ചു.

Advertisement