കരിയറിലെ ഏറ്റവും മോശം ദിവസങ്ങൾ ഏതെന്ന് വ്യക്തമാക്കി കോഹ്ലി

- Advertisement -

തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം ദിവസങ്ങൾ ഏതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി വ്യക്തമാക്കി. 2014ലെ ഇംഗ്ലണ്ട് ടൂറാണ് കോഹ്ലി അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം ഏറ്റവും മോശം എന്ന് പറയുന്നത്. അന്ന് പത്ത് ഇന്നിങ്സുകളിൽ നിന്നായി 13 ശരാശരി മാത്രമെ കോഹ്ലിക്ക് നേടാൻ ആയിരുന്നുള്ളൂ. ആ ദിവസങ്ങൾ ഏറെ പ്രയാസകരമായിരുന്നു എന്ന് കോഹ്ലി പറഞ്ഞു.

അന്നൊക്കെ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ പിച്ചിൽ താൻ പരാജയപ്പെടും എന്ന് അറിയാമായിരുന്നു. തന്റെ കരിയറിലെ ഏറ്റവും താഴ്ന്ന അവസ്ഥ ആയിരുന്നു അത്. കോഹ്ലി പറഞ്ഞു. അങ്ങനെ ഒരിക്കൽ പോലും താൻ ആകരുത് എന്ന് പിന്നീട് താൻ ഉറപ്പിച്ചു എന്നും അത് തന്റെ കരിയറിനെ മാറ്റി എന്നും കോഹ്ലി പറഞ്ഞു.

Advertisement