ബാഴ്സലോണ വൈസ് പ്രസിഡന്റിനും കൊറോണ

- Advertisement -

ബാഴ്സലോണ ക്ലബിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ബാഴ്സലോണ ക്ലബിന്റെ വൈസ് പ്രസിഡന്റായ ജോർദി കാർഡോണർക്ക് ആ് കൊറോണ പോസിറ്റീവ് ആണെന്ന് ഉറപ്പായത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ക്ലബ് അറിയിച്ചു. നേരത്തെ ബാഴ്സ ക്ലബിന്റെ മെഡിക്കൽ വിഭാഗം തലവനും കൊറോണ ബാധിച്ചിരുന്നു.

മെഡിക്കൽ വിദഗ്ദൻ റാമോൻ കനാൽ ആയിരുന്നു നേരത്തെ കൊറോണ പരിശോധനയിൽ പോസിറ്റീവ് ആയത്. ബാഴ്സലോണയുടെ ഹാൻഡ് ബോൾ ടീം ഡോക്ടർ ജോസഫ് അന്റോണിയോ ഗുറ്റിരെസും കൊറൊണ പോസിറ്റീവ് ആയിട്ടുണ്ട്. എല്ലാവരുടെയും ആരോഗ്യ നില ഇപ്പോൾ തൃപ്തികരമാണ്.

Advertisement