“കോഹ്ലി ആയിരുന്നു ക്യാപ്റ്റൻ എങ്കിൽ ഇന്ത്യ ഇങ്ങനെ തോൽക്കില്ലായിരുന്നു” – മൈക്കിൾ വോൺ

Newsroom

Updated on:

ഇന്ത്യ നയിക്കുന്നത് വിരാട് കോഹ്ലി ആയിരുന്നു എങ്കിൽ ഹൈദരാബാദിൽ നടമ്മ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഒരു തിരിച്ചുവരവ് നടത്താൻ കഴിയുമായിരുന്നില്ല എന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ മൈക്കിൾ വോൺ രൂക്ഷമായി വിമർശിച്ചു.

കോഹ്ലി 24 01 28 21 15 04 419

ഹൈദരാബാദ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്‌സിൽ 246ന് പുറത്താക്കി 190 റൺസിൻ്റെ ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യ തോറ്റത്.

“ടെസ്‌റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്‌ലി നായകസ്ഥാനത്ത് ഇല്ലാത്തത് അവർക്ക് വലിയ നഷ്‌ടമാണ്. വിരാടിൻ്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യ ആ കളി തോൽക്കില്ലായിരുന്നു,” വോൺ പറഞ്ഞു.

“രോഹിത് ഒരു ഇതിഹാസവും മികച്ച കളിക്കാരനുമാണ്. എന്നാൽ അവൻ ക്യാപ്റ്റൻ എന്ന നിലയിൽ പൂർണ്ണമായും സ്വിച്ച് ഓഫ് ചെയ്തതായി എനിക്ക് തോന്നി,” മുൻ ഇംഗ്ലണ്ട് ബാറ്റർ കൂട്ടിച്ചേർത്തു.