കോഹ്ലിക്ക് ഫിഫ്റ്റി, ഇപ്പോഴും ഇന്ത്യ 191 റൺസ് പിറകിൽ

Newsroom

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 289/3 എന്ന നിലയിൽ. ഇപ്പോഴും ഓസ്‌ട്രേലിയയ്‌ക്ക് 191 റൺസിന് പിന്നിലാണ് ഇന്ത്യ. സെഞ്ച്വറി നേടിയ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് അവസാന സെഷനിൽ നഷ്ടമായത്. ഗിൽ 235 പന്തിൽ 128 റൺസ് എടുത്താണ് പുറത്തായത്. ഇപ്പോൾ കോഹ്ലിയും ജഡേജയും ആണ് ക്രീസിൽ ഉള്ളത്.

ഇന്ത്യ23 03 11 14 34 42 554

കോഹ്ലി 59 റൺസുമായി ജഡേജ 16 റൺസുമായും ക്രീസിൽ നിൽക്കുന്നു. 42 റൺസ് എടുത്ത പൂജാര 35 റൺസെടുത്ത രോഹിത് ഷർമ്മ എന്നിവരെ രാവിലെ ഇന്ത്യക്ക് നഷ്ടമായിരുന്നു. മാത്യു കുഹ്‌നെമാൻ, ലിയോൺ, മർഫി എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.