കോഹ്‌ലിക്ക് സെഞ്ചുറി, രഹാനെക്ക് അർദ്ധ സെഞ്ചുറി, ഇന്ത്യ ശക്തമായ നിലയിൽ

Staff Reporter

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. രണ്ടാം ദിവസത്തെ ആദ്യ സെഷനിൽ തന്നെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി സെഞ്ചുറി പൂർത്തിയാക്കി. കൂടാതെ വിരാട് കോഹ്‌ലിക്ക് കൂട്ടായി അർദ്ധ സെഞ്ചുറിയുമായി രഹാനെയും ക്രീസിലുണ്ട്.

അവസാന റിപ്പോർട്ട് ലഭിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 347 റൺസ് എടുത്തിട്ടുണ്ട്. 101 റൺസുമായി വിരാട് കോഹ്‌ലിയും 52 റൺസുമായി അജിങ്കെ രഹാനെയുമാണ് ക്രീസിൽ ഉള്ളത്. ഇരുവരും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് ഇതുവരെ 149 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. 2019ൽ കോഹ്‌ലിയുടെ ആദ്യ സെഞ്ചുറിയായിരുന്നു ഇത്.