വിരാട് കോഹ്ലി അദ്ദേഹത്തിന്റെ ഏറ്റവും മികവിൽ തിരികെയെത്തി എന്ന് ഇർഫാൻ പത്താൻ

Newsroom

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി വിരാട് കോഹ്ലി അദ്ദേഹത്തിന്റെ ഏറ്റവും മികവിക് തിരിച്ചെത്തിയിട്ടുണ്ട് എന്ന് മുൻ ഇന്ത്യൻ പേസർ ഇർഫാൻ പത്താൻ.
ജനുവരി 25ന് ആണ് 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

കോഹ്ലി 24 01 21 16 40 56 501

“വിരാട് കോഹ്‌ലി തന്റെ ഏറ്റവും മികച്ച നിലയിലേക്ക് തിരിച്ചെത്തി, ഇത് ഇന്ത്യൻ ക്രിക്കറ്റിനും വിരാട് കോഹ്‌ലി ആരാധകർക്കും ഒരു സന്തോഷവാർത്തയാണ്.” ഇർഫാൻ പറഞ്ഞു.

“ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം അസാധാരണമായ ഫോമിലായിരുന്നു, അവൻ കൂടുതൽ ആക്രമണാത്മായി കളിക്കുന്നു, അത് അവനെ കൂടുതൽ റൺസ് സ്‌കോർ ചെയ്യാൻ സഹായിച്ചേക്കാം.” പത്താൻ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.