“70 സെഞ്ച്വറികൾ നേടിയ കോഹ്ലിയുടെ ബാറ്റിംഗിനെ നിങ്ങൾ എങ്ങനെ കുറ്റം പറയുന്നു”

Pakistani cricket chief selector Inzamam-ul-Haq announces the national team squad for the tour of the West Indies, at The Gaddafi Cricket Stadium in Lahore on March 15, 2017. Pakistan have recalled opener Ahmed Shehzad and Kamran Akmal in separate squads for the four-match Twenty20 and three-match one-day series in the West Indies starting later this month. / AFP PHOTO / ARIF ALI (Photo credit should read ARIF ALI/AFP/Getty Images)
- Advertisement -

കോഹ്ലിയുടെ വിമർശകർക്കെതിരെ പ്രതികരണവുമായി മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം ഉൽ ഹഖ്. ന്യൂസിലൻഡ് പരമ്പരയിൽ ആകെ 38 റൺസ് മാത്രം എടുക്കാനേ കോഹ്ലിക്ക് ആയിരുന്നുള്ളൂ. 19 റൺസ് ആയിരുന്നു ഈ പരമ്പരയിലെ കോഹ്ലിയുടെ ഉയർന്ന സ്കോർ. ഇത് കോഹ്ലിയുടെ ബാറ്റിംഗ് ടെക്നിക്ക് ശരിയല്ലാത്തത് കൊണ്ടാണ് എന്ന് വിമർശനങ്ങൾ ഉയർന്നു. എന്നാൽ എങ്ങനെ കോഹ്ലിയുടെ ബാറ്റിംഗിനെ വിമർശിക്കാൻ ആകുന്നു എന്ന് ഇൻസമാം ചോദിക്കുന്നു.

70 സെഞ്ച്വറികൾ അടിച്ച ഒരു താരത്തിന് എങ്ങനെ ബാറ്റ് ചെയ്യണം എന്ന് വിമർശകർ പഠിപ്പിച്ച് കൊടുക്കണോ എന്ന് ഇൻസമാം ചോദിക്കുന്നു. ഇത് എല്ലാവർക്കും വരുന്ന പ്രശ്നമാണ് ഇൻസമാം പറഞ്ഞു. എത്ര വലിയ കളിക്കാരൻ ആയാലും ചിലപ്പോൾ റൺസ് വരില്ല എന്നും ഇൻസമാം പറഞ്ഞു. തനിക്കും കരിയറിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Advertisement