കോഹ്ലിക്ക് മറ്റൊരു റെക്കോർഡ് കൂടെ, ടി20യിൽ ആദ്യമായി 4000 റൺസ്

അന്താരാഷ്ട്ര ടി20യിൽ 4000 റൺസ് തികയ്ക്കുന്ന ചരിത്രത്തിലെ ആദ്യ ബാറ്ററായി ഇന്ത്യൻ താരം വിരാട് കോഹ്‌ലി മാറി. ഇന്ന് അഡ്‌ലെയ്ഡിൽ ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് 2022 ലെ രണ്ടാം സെമിഫൈനൽ പോരാട്ടത്തിന് ഇടയിലാണ് കോഹ്ലി ഈ നേട്ടത്തിൽ എത്തിയത്. ഇന്ന് 42 റൺസ് കൂടെ നേടിയാൽ കോഹ്ലിക്ക് 4000 റൺസിൽ എത്തുന്ന ആദ്യ താരമായി മാറാമായിരുന്നു.

കോഹ്ലി 144700

ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ 15-ാം ഓവറിൽ ബൗണ്ടറി നേടിക്കൊണ്ട് കോഹ്ലി ഈ നേട്ടത്തിൽ എത്തി. 50നു മുകളിൽ ശരാശരിയോടെ ആണ് കോഹ്ലി 4000 റൺസിൽ എത്തിയത്. ടി20യിൽ ഇന്ത്യക്ക് ആയി 36 അർധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും കോഹ്ലി നേടിയിട്ടുണ്ട്.

നേരത്തെ, ബംഗ്ലാദേശിനെതിരെ അഡ്‌ലെയ്ഡിൽ നടന്ന മത്സരത്തിൽ മഹേല ജയവർധനയുടെ 1016 റൺസിന്റെ റെക്കോർഡ് മറികടക്കാൻ കോഹ്‌ലിക്ക് ആയിരുന്നു‌.