“മൂന്ന് വർഷം കൂടെ എന്തായാലും മൂന്ന് ഫോർമാറ്റിലും കളിക്കും” – വിരാട് കോഹ്ലി

- Advertisement -

ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് താൻ ചിന്തിച്ച് തുടങ്ങിയിട്ടില്ല എന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 31കാരനായ വിരാട് താൻ വരുന്ന മൂന്ന് വർഷവും മൂന്ന് ഫോർമാറ്റിലും എന്തായാലും കളിക്കും എന്ന് പറഞ്ഞു. ടെസ്റ്റും, ഏകദിനവും, ട്വി20യും കളിക്കുന്നതിന് ഈ വരുന്ന മൂന്ന് വർഷങ്ങളിൽ തനിക്ക് പ്രയാസം ഉണ്ടാകുമെന്ന് കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ 35 വയസ്സ് ഒക്കെ ആകുമ്പോൾ താൻ വിരമിക്കലിനെ കുറിച്ച് ചിന്തിച്ച് തുടങ്ങും എന്നും അദ്ദേഹം പറഞ്ഞു.

വരുന്ന മൂന്ന് വർഷത്തിൽ 2 ട്വി 20 ലോകകപ്പും ഒരു ഏകദിന ലോകകപ്പും വരാനുണ്ട്. ഈ ടൂർണമെന്റിൽ ഒക്കെ നായകനായി കോഹ്ലി ഉണ്ടാകും എന്നാണ് കരുതുന്നത്. എന്നാൽ നായകനായി നിൽക്കുന്നത് അത്ര എളുപ്പമല്ല എന്ന് കോഹ്ലി പറഞ്ഞു. അവസാന എട്ടു വർഷത്തോളമായി താൻ ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും കളിക്കുകയാണ്. വർഷത്തിൽ മുന്നൂറ് ദിവസവും താൻ ക്രിക്കറ്റിൽ തന്നെയാണെന്നും കോഹ്ലി ഓർമ്മിപ്പിച്ചു.

Advertisement