കെഎൽ രാഹുലിന്റെ സമീപകാല പ്രകടനത്തെക്കുറിച്ചുള്ള വിമർശനങ്ങൾ സ്വാഭാവികമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലി. “നിങ്ങൾ റൺസ് നേടാത്തപ്പോൾ, തീർച്ചയായും നിങ്ങൾക്ക് വിമർശനങ്ങൾ ലഭിക്കും. കെ എൽ രാഹുലിന് നേരെ മാത്രമല്ല മുമ്പും കളിക്കാർക്ക് നേരെ ഇതുപോലെ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്.” ഗാംഗുലി പറഞ്ഞു.
“കളിക്കാർക്ക് വളരെയധികം സമ്മർദമുള്ളതിനാൽ വളരെയധികം ശ്രദ്ധയും വേണം. ടീമിന് അദ്ദേഹം ഒരു പ്രധാന കളിക്കാരനാണെന്ന് ടീം മാനേജ്‌മെന്റ് കരുതുന്നു. അതാണ് അദ്ദേഹം ടീമിൽ തുടരുന്നത്. കോച്ചും ക്യാപ്റ്റനും എന്താണ് ചിന്തിക്കുന്നത് എന്നതാണ് പ്രധാനം” ഗാംഗുലി പറഞ്ഞു. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ഒരു ടോപ്പ് ഓർഡർ ബാറ്ററിൽ നിന്ന് നിങ്ങൾ വളരെയധികം പ്രതീക്ഷിക്കുന്നു, എന്നും ഗാംഗുലി പറഞ്ഞു.അവസാന 10 ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ രാഹുലിന് 25 റൺസിൽ കൂടുതൽ സ്‌കോർ ചെയ്യാനായിട്ടില്ല