കെ എൽ രാഹുലിന് പകരക്കാരൻ ആകാൻ സർഫറാസ് ഖാനാകും എന്ന് ആകാശ് ചോപ്ര

Newsroom

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ കെഎൽ രാഹുലിന് പകരക്കാരനാകാൻ സർഫറാസ് ഖാന് ആകും എന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്തിലെ എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. രവീന്ദ്ര ജഡേജയ്ക്കും കെഎൽ രാഹുലിനും പരിക്കേറ്റതിനെ തുടർന്നാണ് സർഫറാസ് ടെസ്റ്റ് ടീമിലേക്ക് എത്തിയത്.

സർഫറാസ് 24 01 29 18 47 24 084

സർഫറാസിന് അൺ ഓർത്തഡോക്സ് ആയ രീതിയിൽ കളിക്കാൻ കഴിയുമെന്നും അദ്ദേഹം സ്പിന്നിലെ മികച്ച കളിക്കാരനാണെന്നും ചോപ്ര തൻ്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

“സർഫറാസ് ഖാനും രജത് പട്ടീദാറും ഈ ടീമിനൊപ്പം ഉണ്ട്. റുതുരാജ് ഗെയ്‌ക്‌വാദും വിരാട് കോഹ്‌ലിയും ഇപ്പോഴും അവിടെയില്ല. അതുകൊണ്ട് രജത് പട്ടീദാറോ സർഫറാസോ കളിക്കേണ്ടിവരും. നിങ്ങൾക്ക് സർഫറാസിനെ ആദ്യ ഇലവനിൽ എടുക്കാം. കാരണം അദ്ദേഹത്തിന് അസാധാരണമായ രീതിയിൽ കളിക്കാൻ കഴിയും, കൂടാതെ മികച്ച സ്പിൻ കളിക്കാരനുമാണ്, ”ചോപ്ര പറഞ്ഞു.