കെ എൽ രാഹുലിന് വീണ്ടും പുതിയ പരിക്ക് ഏറ്റിട്ടുണ്ട് എന്നും ഏഷ്യാ കപ്പിലെ ആദ്യ കുറച്ച് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ ചീഫ് സെലക്ടർ അജിത് അഗാർക്കർ പറഞ്ഞു. ശ്രേയസ് അയ്യർക്കൊപ്പം കെഎൽ രാഹുലും ഇന്ത്യയുടെ 17 അംഗ ടീമിൽ ഇടംനേടി എങ്കിലും രാഹുൽ കളിക്കാൻ വൈകും.
ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനത്തിന് ഇടയിലാണ് കെ.എൽ. രാഹുലിന് പരിക്കേറ്റത്. രാഹുലിന് ബാക്കപ്പ് ആയാണ് സഞ്ജു സാംസണെ ടീമിലേക്ക് എടുത്തിരിക്കുന്നത്.
2023 ഐപിഎൽ മുതൽ കെ എൽ രാഹുൽ പരിക്ക് കാരണം പുറത്തായിരുന്നു. ഏഷ്യാ കപ്പ് ഓഗസ്റ്റ് 30ന് ആണ് ആരംഭിക്കുന്നത്
“ശ്രേയസ് അയ്യർ പൂർണ ആരോഗ്യവാനാണ്. എന്നാൽ രാഹുലിന് പുതിയ ചെറിയ പരിക്ക് ഏറ്റിട്ടുണ്ട് ,അതുകൊണ്ടാണ് സഞ്ജു സാംസൺ ഇപ്പോൾ ഞങ്ങളോടൊപ്പം ഉള്ളത്” അഗാർക്കർ പറഞ്ഞു.
“ഏഷ്യാ കപ്പിന്റെ തുടക്കത്തിലല്ലെങ്കിൽ, ഒരുപക്ഷേ രണ്ടാമത്തെയും മൂന്നാമത്തെയും ഗെയിമിൽ രാഹുൽ ഫിറ്റാകും. സെപ്തംബർ 5 വരെ ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കേണ്ടതില്ല. അത് ഞങ്ങൾക്ക് കൂടുതൽ സമയം നൽകുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.