ഓസ്ട്രേലിയക്ക് എതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര നവംബർ 22 ന് പെർത്തിൽ ആരംഭിക്കുന്നതിന് മുമ്പ് അധിക ഗെയിം സമയം നേടുന്നതിനായി ഇന്ത്യയുടെ കെഎൽ രാഹുലും ധ്രുവ് ജൂറലും പ്രധാന ടെസ്റ്റ് ടീമിന് ഒരാഴ്ച മുമ്പ് ഓസ്‌ട്രേലിയയിലേക്ക് പോകും. എംസിജിയിൽ റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ നേതൃത്വത്തിൽ ഇന്ത്യ എയ്‌ക്കായി രണ്ടാം ചതുര് ദിന മത്സരത്തിൽ ഇരു താരങ്ങളും കളിക്കും എന്നാണ് റിപ്പോർട്ട്.

നേരത്തെയുള്ള യാത്ര അവർക്ക് വിലപ്പെട്ട മാച്ച് പ്രാക്ടീസ് നൽകും. പെർത്തിലെ ഇൻട്രാ-സ്ക്വാഡ് സന്നാഹ മത്സരം ഇന്ത്യ ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള ഇന്ത്യൻ സ്ക്വാഡ് നവംബർ 10 ന് പുറപ്പെട്ട് പെർത്തിലെ WACA യിൽ പരിശീലനം ആരംഭിക്കും.