കെഎൽ രാഹുലിന് പരിക്ക്, പകരം സൂര്യകുമാർ യാദവ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ

20211123 160957

ഇന്ത്യൻ ബാറ്റ്സ്മാൻ ശ്രീ. കെ.എൽ. രാഹുൽ ഇടതു തുടയിൽ പേശിവലിവ് അനുഭവപ്പെട്ടതിനാൽ ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന 2 മത്സര പേടിഎം ടെസ്റ്റ് പരമ്പരയിൽ നിന്ന് പിന്മാറി. രാഹുൽ ടെസ്റ്റ് പരമ്പരയിൽ ഉണ്ടാകില്ല എന്ന് ബി സി സി ഐ അറിയിച്ചു.

അടുത്ത മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ രാഹുൽ തിരികെയെത്തും. രാഹുൽ ഇപ്പോൾ എൻസിഎയിൽ ചികിത്സയിലാണ്. കെ എൽ രാഹുലിന്റെ പകരക്കാരനായി ഓൾ ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി സൂര്യകുമാർ യാദവിനെ ടീമിലേക്ക് എടുത്തു. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് 2021 നവംബർ 25 ന് കാൺപൂരിൽ ആരംഭിക്കും.

ഇന്ത്യൻ ടെസ്റ്റ് ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, ചേതേശ്വര് പൂജാര (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), കെ എസ് ഭരത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ അശ്വിൻ, അക്സർ പട്ടേൽ, ജയന്ത് യാദവ്, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, എം.ഡി. സിറാജ്, പ്രസീദ് കൃഷ്ണ

Previous articleലണ്ടനിൽ ഇന്ന് ചെൽസി – യുവന്റസ് പോരാട്ടം
Next articleമാഞ്ചസ്റ്റർ സിറ്റിയെ നേരിടാനുള്ള പി എസ് ജി സ്ക്വാഡിൽ റാമോസ്, അരങ്ങേറ്റം ഉണ്ടാകും