മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനുള്ള പി എസ് ജി സ്ക്വാഡിൽ റാമോസ്, അരങ്ങേറ്റം ഉണ്ടാകും

20211123 162314

നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം പി എസ് ജിക്കായി റാമോസ് അരങ്ങേറ്റം നടത്താൻ ഒരുങ്ങുകയാണ്. നാളെ നടക്കുന്ന ചാമ്പ്യൻസ് ലീഗിലെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ റാമോസ് അരങ്ങേറ്റം നടത്തം. ഈ സീസൺ തുടക്കം മുതൽ പരിക്കുമായി കഷ്ടപ്പെടുന്ന റാമോസ് കഴിഞ്ഞ ആഴ്ച മുതൽ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ടായിരുന്നു. നാളത്തെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ സ്ക്വാഡിൽ റാമോസ് ഇടം പിടിച്ചിട്ടുണ്ട്.

പരിക്കേറ്റ കിമ്പെമ്പെ, എമ്പപ്പെ എന്നിവരും മാഞ്ചസ്റ്ററിലേക്ക് യാത്ര നടത്തുന്നുണ്ട്. നാളെ റാമോസ് സബ്ബായാകും കളത്തിൽ എത്തുക. റയൽ മാഡ്രിഡ് വിട്ട് എത്തിയ റാമോസ് പി എസ് ജി ജേഴ്സിൽ കളിക്കുന്നത് കാണാൻ ആരാധകരും ദീർഘകാലമായി കാത്തിരിക്കുകയാണ്.

Previous articleകെഎൽ രാഹുലിന് പരിക്ക്, പകരം സൂര്യകുമാർ യാദവ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ
Next article“ടീമിനെ ആവശ്യമുള്ള കാലത്തോളം സഹായിക്കാൻ തയ്യാറാണ്” – കാരിക്ക്