ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുലിന് പിഴയിട്ട് ഐ.സി.സി. മാച്ച് ഫീയുടെ 15 ശതമാനമാണ് താരത്തിന് പിഴയായി ഐ.സി.സി വിധിച്ചത്. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ 46 റൺസ് എടുത്തു പുറത്തായ കെ.എൽ രാഹുൽ അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി കാണിച്ചിരുന്നു. DRS റിവ്യൂ വഴി കെ.എൽ രാഹുൽ ഔട്ട് ആയതായി അമ്പയർ വിധിച്ചിരുന്നു.
ഈ തീരുമാനത്തിൽ അതൃപ്തി കാണിച്ചതാണ് രാഹുലിന് വിനയായത്. പിഴ കൂടാതെ താരത്തിന് ഒരു ഡെമെറിറ്റ് പോയിന്റും നൽകിയിട്ടുണ്ട്. 24 മാസത്തിനിടെ 4 ഡിമെറിറ്റ് പോയിന്റ് ലഭിച്ചാൽ ഒരു ടെസ്റ്റിൽ നിന്നോ രണ്ടു ഏകദിനത്തിൽ നിന്ന് രണ്ട് ടി20യിൽ നിന്നോ വിലക്ക് നേരിടേണ്ടി വരും. നിലവിൽ കഴിഞ്ഞ 24 മാസത്തിനിടെ കെ.എൽ രാഹുലിന് മറ്റ് ഡി മെറിറ്റ് പോയിന്റുകൾ ഒന്നും ഇല്ല.