രാഹുൽ തനിക്കുള്ള കഴിവുകൾ തിരിച്ചറിയുന്നില്ല എന്ന് ഗവാസ്കർ

Newsroom

Picsart 22 11 02 11 11 45 903
Download the Fanport app now!
Appstore Badge
Google Play Badge 1

കെ എൽ രാഹുൽ സ്വന്തം കഴിവുകൾ തിരിച്ചറിയാത്തതാണ് പ്രശ്നം എന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സുനിൽ ഗവാസ്കർ. ഓരോ തവണയും രാഹുൽ റൺസ് നേടാത്തത് കാണുമ്പോൾ എനിക്ക് തോന്നുന്നത് അദ്ദേഹത്തിന് യഥാർത്ഥത്തിൽ ഏത് തരത്തിലുള്ള കഴിവുണ്ടെന്ന് അറിയില്ല എന്നാണ്. ഗവാസ്കർ ഇന്നലെ ഇന്ത്യ ടുഡേയോട് പറഞ്ഞു.

Picsart രാഹുൽ 22 11 01 13 11 30 495

അവൻ തന്നിൽ സ്വയം വിശ്വസിക്കുന്നതായി തോന്നുന്നില്ല. അവൻ ഒരു മികച്ച കളിക്കാരനാണ്, കൂടാതെ ധാരാളം കഴിവുകളുണ്ട്. അദ്ദേഹം പറയുന്മു. ‘ഞാൻ പോയി മികച്ച ഇന്നിങ്സ് കളിക്കും’ എന്ന് അയാൾ സ്വയം പറഞ്ഞു തുടങ്ങണം. രാഹുലിന് അത്തരമൊരു മനോഭാവം ഉണ്ടായിരിക്കണം. അങ്ങനെ ആണെങ്കിൽ കാര്യകൾ ആകെ മാറും. ഗവാസ്‌കർ പറഞ്ഞു