നെതര്‍ലാണ്ട്സിനെതിരെ ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച് സിംബാബ്‍വേ

Sports Correspondent

Zimbabwe
Download the Fanport app now!
Appstore Badge
Google Play Badge 1

നെതര്‍ലാണ്ട്സിനെതിരെ ഇന്ന് ടി20 ലോകകപ്പിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച് സിംബാബ്‍വേ. പാക്കിസ്ഥാനെ കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെടുത്തിയ സിംബാബ്‍വേയ്ക്ക് അടുത്ത മത്സരത്തിൽ ബംഗ്ലാദേശിനോട് 3 റൺസ് തോൽവിയേറ്റ് വാങ്ങിയതിനാൽ തന്നെ സെമി സാധ്യത ഇല്ലാതായിട്ടുണ്ട്. അതേ സമയം ആദ്യ ജയം തേടിയാണ് നെതര്‍ലാണ്ട്സ് എത്തുന്നത്.

ബ്രാഡ് ഇവാന്‍സിന് പകരം ലൂക്ക് ജോംഗ്വേ സിംബാബ്‍വേ ടീമിലേക്ക് എത്തുമ്പോള്‍ ടിം പ്രിംഗിളിന് പകരം ലോഗന്‍ വാന്‍ ബീക്ക് നെതര്‍ലാണ്ട്സ് നിരയിൽ എത്തുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ 3 പോയിന്റുമായി ഗ്രൂപ്പ് 2ൽ നാലാം സ്ഥാനത്താണ് സിംബാബ്‍വേ

സിംബാബ്‍വേ: Wesley Madhevere, Craig Ervine(c), Regis Chakabva(w), Sean Williams, Sikandar Raza, Milton Shumba, Ryan Burl, Luke Jongwe, Tendai Chatara, Richard Ngarava, Blessing Muzarabani

നെതര്‍ലാണ്ട്സ്: Stephan Myburgh, Max ODowd, Tom Cooper, Colin Ackermann, Bas de Leede, Scott Edwards(w/c), Roelof van der Merwe, Logan van Beek, Fred Klaassen, Paul van Meekeren, Brandon Glover